യുപി ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55),ഭാര്യ ജിജി (50) എ ന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതി യില്‍ ഇവരെ പൊലീസ് വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്
ലക്നൗ : മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. യുപി ഗസി യാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55),ഭാര്യ ജിജി (50) എന്നിവരാണ് അറ സ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇവരെ പൊലീസ് വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. ആളുകളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.
എന്നാല്‍ ആരോപണം ശരിയല്ലെന്നും പാസ്റ്ററും ഭാര്യയും ഞായറാഴ്ച ശുശ്രൂഷ നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകള്‍ എത്തി സംഘര്‍ഷം സൃഷ്ടിക്കുകയാലരു ന്നുവെന്ന് ഇവരുടെ സുഹൃത്ത് മീനാക്ഷി സിംഗ് പറഞ്ഞു.
ദമ്പതികളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപ യും വീട് പണിയാന്‍ ഭൂമിയും ദമ്പതികള്‍ വാഗ്ദ്ധാനം ചെയ്തതാ യി പരാതിയിലുണ്ട്. 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നു മു തല്‍ ഏഴ് വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്.