സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറ ത്തുവിട്ടിട്ടുള്ളു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍
കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലും മലയാളി എഞ്ചിനീയറെക്കുറിച്ച് പറയുന്നുണ്ട്.സമ്പ ന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തു വിട്ടി ട്ടുള്ളു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവര്‍ത്തനത്തിനു ശേഷം ഐസില്‍ ചേര്‍ന്നതും ലിബിയയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേരും മറ്റ് വിവരങ്ങളും പുറത്തു വന്നിട്ടില്ല. പുരാതന ക്രി സ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ഇയാളെന്നാണ് ഐ.എസ് പറയുന്നത്.
ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം ഹിജ്റ ചെയ്യാന്‍ തീരുമാനിച്ചെന്നും തുടര്‍ന്ന് ഐഎസി ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ലിബിയയി ലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ട്. ഇയാളുടെ പേര് അബൂബക്കര്‍ അല്‍ ഹിന്ദി എന്നാണെന്നും ഐഎസ് വ്യക്തമാക്കുന്നു. എന്നാല്‍ മതപരിവര്‍ത്തന ത്തിനു മുന്‍പുള്ള ഇയാളുടെ പേര് ഐഎസ് വെളിപ്പെടുത്തിയിട്ടില്ല.
ക്രിസ്ത്യന്‍ യുവാവ് മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസിന്റെ ഭാഗമായി ലിബിയയില്‍ എത്തി എന്നത് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി തന്നെയാണ് കാണുന്നത്. മലയാ ളി യുവാവാണ് ഇങ്ങനെ മതം മാറി ഐ എസില്‍ എത്തുകയും ഐ എസിന്റെ ചാവേറായി കൊല്ല പ്പെടുകയും ഐ എസിന്റെ രക്തസാക്ഷി പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തത് എന്നതുകൊണ്ട് തന്നെ കൂടുതല്‍ മലയാളി കള്‍ക്ക് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതൊക്കെ അന്വേഷണ ത്തില്‍ പുറത്ത് വരേണ്ട കാര്യമാണ്.