സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം വിട്ട് മതംമാറുന്നവരില്‍ അധികവും ദലിതരാകാനുള്ള കാര ണം ക്രൈസ്തവ മതത്തിലെ ജാതിബോധ മാണെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്
തിരുവനന്തപുരം: വിശ്വാസത്താല്‍ പ്രചോദിതരായി മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നും ക്രി സ്തുമതത്തിലും ജാതി വിവേചനം നേരിടുന്നുണ്ടെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാ ട്. സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം വിട്ട് മതംമാറുന്നവരില്‍ അധികവും ദലിതരാകാനുള്ള കാര ണം ക്രൈസ്തവ മതത്തിലെ ജാതിബോധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് പോയിട്ടും ജാതി വിവേചനം ദലിത് ക്രൈസ്തവര്‍ നേരി ടുന്നു.സുറിയാനി ക്രിസ്ത്യാനികള്‍ കേരളത്തില്‍ ബ്രാഹ്മണ കുടുംബങ്ങളില്‍ നിന്ന് വന്നതാണെന്നാ ണ് അവര്‍ സ്വയം വിചാരിക്കുന്നത്. തങ്ങള്‍ ഇന്ത്യാക്കാരല്ലെന്ന ബോധ്യത്തിലാണ് ഇക്കൂ ട്ടര്‍ ജീവിക്കു ന്നത്. പറയനും പുലയനും കൃസ്ത്യാനിയാകുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. യൂറോപ്യന്‍ മിഷണറി മാരെ പരാജയപ്പെടുത്തിയ ജാതിയാണ് ഇവിടുത്തെ സിറിയന്‍ കൃസ്ത്യാനികള്‍. ബൈബിളുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരാണ് ഇവര്‍. ഇവരില്‍ നിന്ന് ജാതിവിവേചനം നേരട്ട് കൃസ്ത്യാനിയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ് മതംമാറുന്നതില്‍ ഒരു വിഭാഗമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
അയിത്തജാതിക്കാര്‍ക്ക് ഭരണഘടന നല്‍കിയ സുരക്ഷിതത്വമാണ് സംവരണം. അത് കൃസ്ത്യാനി യാകുമ്പോള്‍ നഷ്ടപ്പെടുന്നു. ദലിത് ക്രൈസ്ത വര്‍ക്ക് എന്തെങ്കിലും സംരക്ഷണം കൊടുത്ത് അവര്‍ കൃസ്ത്യാനിയായി തന്നെ തുടരട്ടെ എന്നല്ല പറയുന്നത്. ക്രിസ്തുമതം സ്വീകരിച്ചത് കൊണ്ട് ആഗ്രഹിച്ച പുരോഗതി ദലിത് ക്രൈസ്തവര്‍ക്ക് കിട്ടിയില്ല. വിശ്വാസത്താല്‍ പ്രചോദിതമായി പോയിട്ടും സ്വീകരി ച്ചില്ല എന്നിടത്താണ് പ്രശ്‌നം. ദലി ത് കൃസ്ത്യാനികളല്ല പ്രശ്‌നം, സുറിയാനി കൃസ്ത്യാനികളാണ്. അ തൊരു ജാതിയാണ്. അത് മനസിലാക്കാതെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ നടന്ന മതംമാറ്റത്തിന്റെ കണക്ക് ഏഷ്യാ നെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. 211 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് മറ്റ് മതവിശ്വാസങ്ങള്‍ സ്വീകരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മതംമാറിയവരില്‍ 145 പേര്‍ ദലിത് ക്രൈസ്തവരാണ്. 45 പേര്‍ മുസ്ലിം മതം സ്വീകരിച്ചു. ഹിന്ദുമത ത്തി ലേക്ക് മാറിയ 166 ക്രൈസ്തവരില്‍ 122 പേരും ക്രിസ്ത്യന്‍ പുലയ, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ ചേരമര്‍ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഇതിലധികവും കുടുംബത്തോടെ മതംമാറിയവരാണ്. അതേ സമയം മുസ്ലിം മതവിശ്വാസത്തിലേക്ക് പോയവരില്‍ പകുതിയിലധികം ക്രൈസ്തവരും പുരുഷന്മാരാ ണെന്നാണ് നിഗമനം.