ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ കാ റിലും നാട്ടിലെത്തിച്ചു. രണ്ടു പേര്‍ സ്വന്തം ചെ ലവില്‍ ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗ്ഗവും നാട്ടിലേയ്ക്ക് മടങ്ങി. ഇംഫാലില്‍ നിന്നു ളള വിമാനയാത്രാചെലവുള്‍പ്പെടെ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.
മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ 20 മലയാളി വിദ്യാര്‍ത്ഥികളെക്കൂടി നോര്‍ക്ക റൂട്ട്‌സിന്റെ ഇട പെടലില്‍ നാട്ടിലെത്തിച്ചു. ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ കാ റിലും നാട്ടിലെത്തിച്ചു. രണ്ടു പേര്‍ സ്വന്തം ചെലവില്‍ ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗ്ഗവും നാട്ടിലേയ്ക്ക് മടങ്ങി. ഇംഫാലില്‍ നിന്നുളള വിമാനയാത്രാചെലവുള്‍പ്പെടെ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.
ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നാഷണല്‍ സ്‌പോഴ്‌സ് യൂണിവേ ഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികലാണ് തിരിച്ചെത്തിയവര്‍. ഇ ന്ന് (മെയ് 11) രാത്രിയോടെ 8 വിദ്യാര്‍ ത്ഥികള്‍ കൂടി ഇംഫാലില്‍ നിന്നും ബംഗലൂരുവിലെത്തും. ബംഗലൂരുവിലെ നോര്‍ക്ക അധികൃതരുടെ നേ തൃത്വത്തില്‍ ഇവരെ നാട്ടി ലേ യ്ക്ക് യാത്രയയക്കും.
ഇതോടെ നോര്‍ക്ക റൂട്ട്‌സ് വഴി ഇതുവരെ 47 പേര്‍ മണിപ്പൂരില്‍ നിന്നും നാട്ടില്‍ സുരക്ഷിതരായി തിരിച്ചെ ത്തി. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ്ഡോഫീസിനു പുറ മേ ഡല്‍ഹി, ബംഗളൂരു, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളെയും മണിപ്പൂരില്‍ നിന്നുളള രക്ഷാദൗത്യം ഏകോപിപ്പിക്കുന്ന തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാ വുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീ സ്)