കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഇംഫാല്‍ : മണിപ്പൂര്‍ ബിജെപി അദ്ധ്യക്ഷന്‍ എസ് തികേന്ദ്ര സിങ് അന്തരിച്ചു.69 വയസ്സായിരുന്നു. കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.
1952 ല്‍ ബിഷ്ണുപൂരില്‍ ജനിച്ച തികേന്ദ്ര സിങ് 1973 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി.യൂണിവേഴ്സിറ്റി കാലത്ത് ജയ് പ്രകാശ് നാരായണ ന്റെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു .
ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 1994 ല്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2006 മുതല്‍ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സിങ്. തികേന്ദ്ര സിങിന്റെ നിര്യാണത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് എന്നിവര്‍ അനുശോചിച്ചു.











