കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തില്‍ ഫയല്‍ തിരി ച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. ജയില്‍ മോചിതരാക്കാനുള്ളവരുടെ പട്ടികയില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ മുന്‍പട്ടിക ചുരുങ്ങിയതെങ്ങനെയെന്നും ചോദിച്ചു.
തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണി ച്ചന്റെ മോചനത്തില്‍ ഫയല്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. ജയില്‍ മോചിതരാക്കാനുള്ളവരുടെ പട്ടികയില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ മുന്‍പട്ടിക ചുരുങ്ങിയതെങ്ങനെയെന്നും ചോദിച്ചു.
അര്‍ഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കുകയോ അനര്‍ഹരായ ആരെ യെങ്കിലും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണി ത്. മോചിപ്പിക്കാനുള്ള തടവുകാരുടെ ആദ്യ പട്ടികയില്‍ 67 പേരുണ്ടായി രുന്നു. പിന്നീട് ആണ് 33 ആയി കുറച്ചത്. ചന്ദ്രന്‍ എന്ന മണിച്ചന്റെ മോച ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സം സ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. പേരറിവാളന്‍ കേസി ലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാ നെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി നില പാട് വ്യക്തമാക്കിയത്. മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.
കല്ലുവാതുക്കല്‍ മദ്യദുരന്തം; വ്യാജമദ്യ നിര്‍മാണ
ത്തിനായി മണിച്ചന്‍ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചു
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചി കിത്സ തേടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം. 20 00 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണ ത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂ ട്ടാനായി സ്പിരിറ്റില്‍ മീഥൈന്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെ യ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയില്‍ നിന്ന് ചില സിപിഎം നേതാ ക്കള്‍ക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയ തിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.