മലയാളിയുടെ മണിത്തക്കാളി, തമിഴന്റ മണത്തക്കാളി വാർത്തകളിൽ നിറയുന്നു. കരൾ രോഗങൾക്ക് ഉത്തമമാണത്രെ. ആയിരം വർഷം മുമ്പ് ആയൂർവേദവും 150 വർഷം മുമ്പ് ഹോമിയോപ്പതിയും പിന്നീട് പ്രകൃതി ചികിത്സയും കണ്ടെത്തിയ ഒരു സസ്യത്തിന് ഇപ്പോഴാണ് ഔഷധഗുണമുണ്ടെന്ന് അധുനിക വൈദ്യശാസ്ത്രം കണ്ടെത്തുന്നത്. അതും
കരൾ രോഗത്തിന് മാത്രം.
അതേസമയം ഹോമിയോപ്പതി ഇത് മെനിഞ്ചൈറ്റിസ്, ഹൈഡ്രോസെഫാലസ്, മാനിയ, വിക്ക്, ടെറ്റനസ്, പരോട്ടൈറ്റിസ്, പെരിട്ടോണൈറ്റിസ്, സോറിയാസിസ്, ടൈഫോയ്ഡ്, വേരിക്കോസ് വെയിൻ- തുടങ്ങിയ പല അസുഖങൾക്കും ഫല പ്രദമാണെന്ന് കണ്ടത്തിയിട്ടുണ്ട്. ഇനി പറയൂ എവിടെയാണ് ശാസ്ത്രീയത കൂടുതൽ ?
ഇതിനു മുമ്പ് മണിത്തക്കാളി കഴിച്ച് രോഗം ഭേദമായതൊന്നും , സത്യമല്ലായിരുന്നു. ഇനി മുതൽ ആരെങ്കിലും മണിത്തക്കാളി കഴിച്ച് രോഗം മാറിയാൽ മാത്രമേ അത് ശാസ്ത്രീയമാകൂ എന്നു പറയുമോ ? – അതോ നേരത്തെ ഇത് കഴിച്ച് മാറിയവരുടെ രോഗവിമുക്തിക്ക് മുൻകാല പ്രാബല്യം അനുവദിച്ചു കൊടുക്കുമോ?,
ഡോ. സലിം കുമാർ. തൈക്കുടം.