ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഇവാന്‍ കല്യൂഷ്നി ഇരട്ട ഗോള്‍ നേടി
കൊച്ചി : ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടു കുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേ ഴ്സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഇവാന്‍ കല്യൂഷ്നി ഇരട്ട ഗോള്‍ നേടി. അഡ്രിയാന്‍ ലൂണയിലൂടെയാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്.
അദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ വലയില്‍ നിറച്ചാണ് ഐഎസ്എല്‍ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഉജ്ജ്വല തുടക്കമിട്ടത്. ഇടവേളയ്ക്ക് ശേഷം സ്വന്തം മൈതാനത്ത് ഒന്‍പതാം അധ്യായത്തിന്റെ ഉദ്ഘാടന പോരാട്ടത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒന്നി നെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളി നെ വീഴ്ത്തി.
കളിയുടെ 72ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പി ന്നാലെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയ ഇവാന്‍ കലിയുഷ്‌നി തന്റെ ആദ്യ ഐ എസ്എല്‍ പോര് തന്നെ അവിസ്മരണീയമാക്കി. ഇറങ്ങി തൊട്ടു പിന്നാലെ രണ്ട് ഗോളുകളാണ് താരം വലയിലാക്കിയത്. 82, 89 മിനിറ്റുകളിലായി രുന്നു താരത്തിന്റെ ഉജ്ജ്വസ ഫിനിഷിങ്. ഈസ്റ്റ് ബംഗാ ളിന്റെ ആശ്വാസ ഗോള്‍ അലക്‌സ് ലിമയാണ് നേടിയത്.
കളി തുടങ്ങിയത് മുതല്‍ ഇരു ടീമുകള്‍ ആക്രമിച്ച് തുടങ്ങി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല. ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാണികള്‍ തിരിച്ചെത്തുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണിലും കളി ഗോവയിലായിരുന്നു.അപ്രതീക്ഷിത കുതിപ്പായിരുന്നു കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇവാന്‍ വുകോമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ പരിശീലകനുകീഴില്‍ ഫൈനല്‍വരെ മുന്നേറി. കിരീടപ്പോരില്‍ ഹൈദരാബാദ് എഫ്സിയോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സി ന്റെ കളിയഴകിന് ഏറെ കൈയടി കിട്ടി. അതിനൊരു തുടര്‍ച്ചയിടാനായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്ന് ല ക്ഷ്യമിട്ടത്.











