മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മനീഷ് കുറുപ്പ്
കൊച്ചി: മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവു മായി സംവിധായകന്‍ മനീ ഷ് കുറുപ്പ്.
നേരത്തേ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനി മക്ക് വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരു ന്നു. ഷൂട്ടിങ് ആരംഭി ക്കാത്ത മഞ്ജു വാര്യര്‍ സൗബിന്‍ സിനിമയില്‍ നിന്നും ആ പേര് മാറ്റണമെന്നഭ്യര്‍ ത്ഥിച്ചു ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടേത് ഒരു ഇന്റര്‍നാഷണല്‍ സിനിമ യാണെന്നും നിങ്ങളുടെ ചെറിയ ചിത്രമായതുകൊണ്ട് വേണ മെങ്കില്‍ അതിന്റെ പേര് മാറ്റാന്‍ പറഞ്ഞ് അപമാനിക്കുകയാ യിരുന്നു. തുടര്‍ന്ന് മഞ്ജു വാര്യരെ നേരിട്ട് പരാതി ബോധിപ്പിച്ചു തനിക്കൊ ന്നും ചെയ്യാന്‍ സാധിക്കില്ലന്ന് പറഞ്ഞ് തഴഞ്ഞു.
മഞ്ജു വാര്യര്‍ സിനിമയുടെ പ്രൊഡ്യൂസര്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ സെന്‍സര്‍ തടഞ്ഞി രുന്നു. തുടര്‍ന്ന് കോ ടതി വിധിയുമായി എത്തിയാണ് സെന്‍സര്‍ നേടിയത്. സാധാര ണക്കാരന് സിനിമ എടുക്കണമെങ്കില്‍ സിനിമാ ജന്മിമാരുടെ അ നുവാദം വാങ്ങണം, കപ്പം കൊടുക്കണം ഇല്ലെങ്കില്‍ ഭീഷണികള്‍. റിലീസിങ് തടയല്‍ പോലുള്ള അടിച്ച മ ര്‍ത്തലുകള്‍ നേരിടേണ്ടിവരും.
കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ട തന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണത്തിന്റെ റിലീസിന് അപ്രഖ്യാപി ത വിലക്ക് നേരിടുകയാണ് ഇപ്പോള്‍. സിനിമ റിലീസിങ് ചെയ്യാ മെന്നേറ്റ രണ്ട് വിതരണക്കാരെ വിരട്ടി പിന്തിരിപ്പിച്ചു. കഴിഞ്ഞ മന്ത്രി സഭയിലെ രണ്ട് മന്ത്രിമാര്‍ ഈ സിനിമയില്‍ ഉള്ളതുകൊ ണ്ട് മാത്രമാണ് ഇപ്പോഴും ജീവന്‍ വിട്ടുവച്ചിരിക്കു ന്നത്- സംവിധാ യകന്‍ മനീഷ് കുറുപ്പ് പറയുന്നു.
മലയാള സിനിമയില്‍ ആദ്യമായ് ക്യാമറക്ക് പിന്നില്‍ 4പേരെ മാ ത്രം ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്ത സിനിമയാണ് വെള്ളരിക്കാപ്പട്ട ണം. 2018ല്‍ ഷൂട്ടിങ് ആരംഭിച്ച വെള്ളരിക്കാപ്പട്ടണം സിനിമയി ലെ പാട്ടുകള്‍ എല്ലാം തന്നെ യുട്യൂബില്‍ വൈറലായിരുന്നു. പളു ങ്ക് മായാവി, ഭ്രമരം പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ബാല താരമായി വന്ന ടോണി സി ജിമോനാണ് പ്രധാണവേഷം കൈകാ ര്യം ചെയ്യുന്നത്.
ജാന്‍വി ബൈജു, ഗൗരി ഗോപിക എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ബിജു സോപാനം, എം ആര്‍ ഗോപകുമാര്‍, സാജന്‍ പള്ളുരുതി, കൊച്ചുപ്രേമന്‍, ടോം ജേക്കബ്, ജയകുമാര്‍, ആല്‍ബര്‍ട്ട് അലക് സ് എന്നിവര്‍ക്ക് പുറമെ മുന്‍ മന്ത്രിമാരായ ഷൈലജ ടീച്ചറും വി.എസ് സുനില്‍കുമാറും അഭിനയിച്ചിട്ടു ണ്ട്. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254