കോടതിയലക്ഷ്യ കേസില്‍ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണ മെന്നും സുപ്രീം കോടതി വിധിച്ചു.
ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായി രം രൂപ പിഴ ഒടുക്കണമെന്നും സുപ്രീം കോട തി വിധിച്ചു. ഈ തുക നാലാഴ്ചയ്ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടയക്കണമെന്നും ഇല്ലെങ്കില്‍ കണ്ടുകെ ട്ടല്‍ നടപടികളി ലേക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവുകള്‍ മറികടന്ന് മക്കളുടെ പേരിലേക്ക് നാലു കോടി ഡോളര്‍ കൈമാറിയ കേസിലാണ് വിധി. വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കി യ ഹര്‍ജി നേരത്തെ കോടതി തള്ളി യിരുന്നു. കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
ബാങ്കു തട്ടിപ്പു കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനിലാണ്. മല്യയുടെ അഭാവ ത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.












