ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ പ്ര ണയപ്പകയെന്ന് പൊലീസ്. ആക്രമണത്തില്‍ പരിക്കേറ്റ കിഴക്കുമുറി മണി, ഭാര്യ സുശീ ല, മകന്‍ ഇന്ദ്രജിത്ത്, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയുടെ മകള്‍ രേഷ്മ, മുകേഷുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരമാണ് ആ ക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം

പാലക്കാട്: ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. ആക്രമണത്തില്‍ പരിക്കേറ്റ കിഴക്കുമുറി മ ണി (56), ഭാര്യ സുശീല(52), മകന്‍ ഇന്ദ്രജിത്ത്(24), മകള്‍ രേഷ്മ(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയുടെ മകള്‍ രേഷ്മ മുകേഷുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പി ന്മാറിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗ മനം. കുനിശ്ശേരി സ്വദേശിയാണ് മുകേഷ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുകേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നുവെന്നും എന്നാല്‍ വീട്ടു കാര്‍ ഇത് എതിര്‍ത്തിരുന്നുവെന്നും ഇതായിരിക്കും ആക്രമിക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണ ര്‍ത്തി ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെ ത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
വെട്ടേറ്റ മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെ യും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ടു വിരലും അറ്റ നിലയിലാണ്. മണിയുടെയും സുശീലയുടെയും പരിക്ക് ഗുരുതരമാണ്. രേഷ്മ ബെംഗളൂരു ആര്‍പിഎഫിലാണ് ജോലി ചെയ്യുന്നത്.