പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേ ഷം ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ് തന്ത്രപൂര്‍വം ഇയാളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
കണ്ണൂര്‍: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൂ ത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഇയാള്‍ വി ദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ് തന്ത്രപൂര്‍വം ഇയാളെ നാട്ടിലേക്ക് വിളിച്ചു വരു ത്തുകയായിരുന്നു.
വയറു വേദനയെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അച്ഛനാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നല്‍കി. ശാരീരിക അ സ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്.
ഗര്‍ഭഛിദ്രം നടത്താന്‍ പെണ്‍കുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയി ലെത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ചോദിച്ചതോടെ ഇവര്‍ ഇവിടെ നിന്ന് മുങ്ങി. തുട ര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയില്‍ നല്‍കിയ മൊ ബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവ രം അറിഞ്ഞത്.