മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധം പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കര്‍ണാടക പൊ ലീസ്. മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു
ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധം പുറ ത്തുവന്നതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കര്‍ണാടക പൊലീസ്. മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ക്കും സ്ഫോടനത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്.
ഇയാളുടെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുക്കര്‍ ബോംബ് ഉള്‍പ്പെടെ നിരവധി സ്ഫോടകവസ്തു ക്കള്‍ കണ്ടെത്തി. ഷാരിക്കിനെ 2020ല്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തി ല്‍ ഇറങ്ങിയ ഷാരിക്, മൈസൂരുവില്‍ താമസിക്കുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള തിരിച്ച റിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വീ ട് വാടകയ്ക്ക് എടുത്തായിരുന്നു ഇയാള്‍ അവിടെ താമസിച്ചി രുന്നതെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നില്‍ പോകുകയാ യിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നതായി ചിലര്‍ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലു ണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.