മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. പുത്തൂരു സൂറത്കലില്‍ യുവാവിനെ നാലംഗ അ ജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്
മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. പുത്തൂരു സൂറത്ക ലില്‍ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെ ട്ടിക്കൊലപ്പെടുത്തിയത്.
കാറിലെത്തിയ നാലംഗ സംഘമാണ് രാത്രി ഒന്‍പത് മണിയോടെ കടയുടെ മുന്നില്‍ വെച്ച് ഫാസിലി നെ വെട്ടി വീഴ്ത്തിയത്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നു. സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വെട്ടേറ്റു വീണ ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കി ലും മരിച്ചിരുന്നു.
മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരിക യാണ്. നാലംഗ സംഘം ഫാ സിലിനെ ഓടിച്ചിട്ട് വെട്ടുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നത്. പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയില്‍ പോയി മട ങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.