മധ്യപ്രദേശിലെ ഭോപ്പാലില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ നാല് നവജാത ശിശു ക്കള്‍ പൊള്ളലേറ്റ് മരിച്ചു.കമല നെഹ്റു ആശുപത്രിയിലെ നവ ജാതശിശു ക്കളുടെ യൂണിറ്റിലാണ് തീ പിടിത്തമുണ്ടായത്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല നെഹ്റു ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു.ആശുപത്രി ജീവനക്കാരടക്കം നിരവധി പേര്‍ക്ക് പരിക്ക്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കു ന്ന ജനറല്‍ വാര്‍ഡിലും നവജാത ശി ശുക്കളുടെ അത്യാഹിത വിഭാഗത്തിലുമാണ് തീ പിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാര്‍ഡിലെ 36 കുട്ടികളെ രക്ഷപ്പെടുത്തി.ഇവര്‍ സുരക്ഷിതരാണ്.40 കുട്ടികളാണ് വാര്‍ഡില്‍ ഉണ്ടായിരു ന്നത്.പത്തോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്ത് എത്തി യിരുന്നു. യൂണിറ്റിലുള്ള ശേഷിച്ച നവജാത ശിശുക്കളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി.
സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.മരിച്ച കു ട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും സര്‍ ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.