പറവൂര്‍ താലൂക്കില്‍ കടങ്ങല്ലൂര്‍ പ്രദേശത്തെ അപേക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേ ക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തീരുമാനം എടുക്കാന്‍ ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ യുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല.

കൊച്ചി : ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസിലെ കെടുകാര്യസ്ഥതയ്ക്ക് കനത്ത തി രിച്ചടിയായി കോടി ഉത്തരവ്. ഭൂമി തരംമാറ്റല്‍ കേസില്‍ കോടതി ഉത്തരവ് നടപ്പാക്കത്ത തിന് ആര്‍ഡിഒയ്ക്ക് പിഴ ചു മത്തി ഹൈക്കോടതി കോടതി ഉത്തര വ്.അഡ്വക്കേറ്റ് ജനറലി ന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാതിരുന്നതാണ് നടപടിക്ക് കാരണം. ഭൂമി തരംമാറ്റാനാകാതെ മത്സ്യത്തൊഴിലാളി ആ ത്മഹത്യ ചെയ്ത സംഭവത്തിനു ശേഷ വും ആര്‍.ഡി.ഓഫിസില്‍ അപേക്ഷകള്‍ ചുവപ്പ് നാടയില്‍ കുരു ങ്ങി സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്ന വിവരം കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
രണ്ട് വിഷയങ്ങളിലാണ് ആര്‍ഡി ഒയ്ക്ക് പിഴ ചുമത്താന്‍ കോടി തീരുമാനിച്ചത്. കോടതി ഉ ത്തരവ് നട പ്പിലാക്കിയില്ലെന്നതാണ് ഒന്നാമത്തെ കാരണം. പറവൂര്‍ താലൂക്കില്‍ കടങ്ങ ല്ലൂര്‍ പ്രദേശത്തെ അപേ ക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേക്ഷ പരിഗണിച്ച് തീരുമാനമെ ടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാ നം എടുക്കാനായിരുന്നു കോടതി നിര്‍ദേശം. എ ന്നാല്‍ ഒരു വര്‍ഷത്തിലേറെ കഴിഞ്ഞി ട്ടും തീരുമാനം എടുക്കാന്‍ ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയുടെ ഭാ ഗത്ത് നിന്നും നടപടി ഉ ണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് അപക്ഷകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകനോട് മൂന്ന് തവണ കോടതി വിശദാംശങ്ങള്‍ ആ രാഞ്ഞിരുന്നു.എന്നാല്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അഭിഭാഷകന്‍ തയ്യാറായില്ല. എന്തു കൊണ്ടാ ണ് വിശദാംശങ്ങള്‍ ഹാജരാക്കതിരുന്നതെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. അ പ്പോഴാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും വിശദാശങ്ങള്‍ നല്‍ കാന്‍ ആര്‍ ഡിഒ തയ്യാറായില്ലെന്ന വിവരം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ സാഹചര്യ ത്തിലാണ് കടുത്ത നടപടി സ്വീകരിക്കാന്‍ കോടതി തയ്യാറായത്.
പതിനായിരം രൂപ പിഴ ഈടാക്കാനാണ് ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണം.പിഴത്തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അടയ്ക്കരുതെന്നും കോട തി നിര്‍ദേശം നല്‍കി.വ്യക്തിപരമായാണ് പിഴ അടയ്ക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാ ക്കി. എത്രയും വേഗം ഭൂമി തരംമാറ്റല്‍ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഫോര്‍ട്ട്കൊച്ചി ആര്‍ ഡി ഓഫില്‍ അപേക്ഷ നല്‍കി ഭൂമി തരംമാറ്റാനാകാതെ മത്സ്യത്തൊഴിലാളി വ ടക്കന്‍പറവൂര്‍ സ്വദേശി സജീവന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജീവനൊടുക്കിയത് വിവാദ ത്തിന് ഇടയാക്കിയിരുന്നു. ഭൂമിതരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിലുണ്ടായ കാലതാ മസമാണ് സജീവനെ ആത്മഹത്യയ്ക്ക് പ്രേരിപ്പി ച്ചത്. ഇതേത്തുടര്‍ന്ന് ഭൂമി തരം മാറ്റുന്നതുമായി ബന്ധ പ്പെട്ട അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ റവന്യു മന്ത്രി കെ.രാജന്‍ നടപടി സ്വീകരി ച്ചെങ്കിലും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഓഫീസില്‍ നൂറുകണക്കിന് അപേക്ഷകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ആറ് റവ ന്യു ഉദ്യോ ഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.