സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമ തി ആവശ്യമില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതര്‍.കല്ലിടാന്‍ കേന്ദ്രത്തിന്റെ യോ, റെയില്‍വേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ അ ധികൃതര്‍ വ്യക്തമാക്കി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അ നുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതര്‍.കല്ലിടാന്‍ കേന്ദ്രത്തിന്റെയോ, റെയി ല്‍വേയു ടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. സം സ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാനും സാമൂഹിക ആഘാത പഠനം നടത്താനും അധികാരമുണ്ട്. അതിനാല്‍ കല്ലിടാന്‍ അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തി ലുള്ള കാര്യമാണെന്നും കെ റെയില്‍ വിശദീകരിക്കുന്നു.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ട താണ്. ഡിപിആര്‍ റെയില്‍വേ ബോര്‍ഡ് പരിശോധിച്ച് വരികയാണ്. ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രാഥമിക പരിശോധനക്ക് ശേഷം സമര്‍പ്പി ക്കും.
സില്‍വര്‍ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് ഇടത് മുന്നണി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോ ര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടെ ന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേ ന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ യാണ് കെ റെയിലിന്റെ വി ശദീകരണം. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.











