കുവൈത്ത് സിറ്റി: ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കുന്നതിനായി ഇന്ത്യൻ സർവ്വകക്ഷി പ്രതിനിധി സംഘം കുവൈത്തിൽ. പാർലമെന്റംഗവും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിലാണ് സംഘം കുവൈത്തിൽ എത്തിയത്.
സംഘത്തിന് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയുടെ നേതൃത്വത്തിൽ എംബസി പ്രതിനിധികൾ ഉളള കൂട്ടായ പരിശ്രമത്തിലൂടെ ഊഷ്മള വരവേൽപ്പ് ലഭിച്ചു. മെയ് 26 മുതൽ 27 വരെ സംഘം കുവൈത്തിൽ ഉണ്ടാകും.
പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ-പാക് സംഘർഷ സാധ്യതകൾക്കിടയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്ന കാര്യങ്ങളും കുവൈത്തിലെ രാഷ്ട്രീയ നേതാക്കളോട് സംഘം വിശദീകരിക്കും.
പ്രധാന പ്രതിനിധികൾ:
- ലോക്സഭാ എംപി നിഷികാന്ത് ദുബെ
- രാജ്യസഭാ എംപി എസ്. ഫാങ്‌നോൺ കോന്യാക്
- മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ
- AIMIM നേതാവും ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി
- മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്
സംഘം കുവൈത്ത് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും, സിവിൽ സമൂഹ പ്രതിനിധികളുമായും, മാധ്യമ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാനും സംഘത്തിന് പ്രത്യേക പരിപാടികളുണ്ട്.