‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും
തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാ ക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തി ലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും. 2017ല്‍ പൃഥിരാജി ന്റെ നായികയായി ആദംജോണ്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഭാവന അവസാനം അഭിനയിച്ചത്.
വീണ്ടും മലയാളത്തില്‍ സജീമാകാന്‍ പോകുന്ന ഭാവനയ്ക്ക് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ ആ ശംസകള്‍ നേര്‍ന്നു. മാധവന്‍, ജാക്കി ഷെറഫ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, പാര്‍വ തി തിരുവോത്ത്, പ്രിയ മണി തുടങ്ങിയ താരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ‘വെല്‍ക്കം ബാക്ക് ഭാവന’ എ ന്ന് ആശംസ അറിയിച്ചത്.











