ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് തടയാന്‍ ഹൈക്കോടതി യുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. പ്രതിയും അഭിഭാഷകനുമാണ് വ്യാ ജരേഖ ചമച്ചത്.സംഭവത്തില്‍ പ്രോസി ക്യൂഷന്‍ ഹൈക്കോടതിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് തടയാന്‍ ഹൈക്കോടതി യുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. പ്രതിയും അഭിഭാഷകനുമാണ് വ്യാജരേഖ ചമച്ചത്. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് പരാതി നല്‍കി.
തട്ടിപ്പ് ബോധ്യമായതോടെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയായ പ്രശാന്ത് കുമാറിനെ കര മന പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി വെബ്സൈറ്റി ലെ സ്ഥിതിവിവരത്തിലാണ് കൃത്രിമം നടത്തി യത്. കോടതിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന കേസ് സ്ഥിതിവിവരത്തില്‍ കൃത്രിമം നടത്തിയതാ യാണ് വിവരം. കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് കൃത്രിമ രേഖയുണ്ടാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളതാ യാണ് വ്യാജരേഖ ഉണ്ടാക്കിയത്.
കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രശാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരി ഗണയിലാണ്. തട്ടിപ്പ് ബോധ്യമായതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നേരത്തെ ഹൈ ക്കോ ടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാനായി കോട തി മാറ്റി വെച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഒരു നടപടിയും കോടതി സ്വീകരിച്ചിരുന്നില്ല.
എന്നാല്‍ കേസില്‍ തുടര്‍നടപടി ഉണ്ടാകുന്നതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും അറസ്റ്റ് ഉള്‍പ്പെടെ യുള്ള ഒരു നീക്കവും പാടില്ലെന്ന് കൃത്രിമമായി രേഖയുണ്ടാക്കുക യാണ് ചെയ്തത്. ഇത് പൊലീസ് സ്റ്റേഷനി ല്‍ നല്‍കുകയും ചെയ്തു.