പൂജപ്പുര വീട്ടില്‍ രാജേന്ദ്രനാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത,മക്കള്‍ ആദിത്ത് രാജ് ,അമൃതരാജ് എന്നിവരാണ് മരിച്ചത്
കൊട്ടാരക്കര: കൊല്ലം നെടുവത്തൂരില്‍ ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടില്‍ രാജേന്ദ്ര (55) നാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത (45),മക്കള്‍ ആദിത്ത് രാജ് (24), അമൃതരാജ് (20) എന്നിവരാണ് മരിച്ച ത്. ഭാര്യയെയും മക്കളെ യും വെട്ടിക്കൊന്നശേഷം രാജേന്ദ്രന്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിനുള്ളില്‍ തിങ്കള്‍ പകല്‍ 11നാണ് മൃതദേഹങ്ങള്‍ കണ്ടത്.ആദിത്ത് രാജിന്റെ മൃതദേഹം വീടിന്റെ ഹാ ളിലും അമൃതയുടേത് കിടപ്പുമുറിയിലെ കട്ടിലിലും അനിതയുടേത് നിലത്തുമാണുണ്ടായിരുന്നത്. രാജേ ന്ദ്രനെ, ആദിത്ത് രാജിന്റെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കൊട്ടാരക്കര പോലിസ് അ സ്വാഭാവിക മരണത്തിന് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെ ന്ന് കരുതുന്ന കൊടുവാള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
ഭാര്യയെയും മക്കളെയും കൊല്ലാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. രാജേന്ദ്രന് സാ മ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ് രാജേന്ദ്രനെന്ന് സൂചനയുണ്ട്. മൃതദേഹങ്ങള്‍ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഓട്ടോ ഡ്രൈവറായ രാജേന്ദ്രന്‍ ഞായറാഴ്ച ഓട്ടോ അപകടകരമായി ഓടിച്ചതും പറഞ്ഞ സ്ഥലത്ത് യാത്രക്കാരെ എത്തിക്കാതിരുന്നതും തര്‍ക്കത്തിനിടയാക്കിയിരുന്നു.