ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തി ലാക്കാനുള്ള ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ.ബിജു. സ്ഥാപിത താല്‍പ്പര്യത്തോടെ കല്ല് വെച്ച നുണ പ്രചരിപ്പിക്കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നും ബിജു
തിരുവനന്തപുരം : ഭാര്യയുടെ ഗവേഷണ പ്രബന്ധം ഡേറ്റാ മോഷണമാണെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട വൈസ് ചാന്‍സി ലര്‍ക്ക് കത്ത് നല്‍കുമെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ.ബിജു. ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തി ലാക്കാനുള്ള ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ.ബിജു വ്യക്തമാക്കി. സ്ഥാപിത താല്‍പ്പര്യത്തോടെ കല്ല് വെച്ച നുണ പ്രചരിപ്പിക്കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നും ബിജു ആരോപിച്ചു.
മലയാള മനോരമ ദിനപത്രമാണ് ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ഗവേഷണ പ്രബന്ധത്തില്‍ ഡേറ്റ മോഷണം എന്ന ആരോപണം ഉന്നയിച്ചി രിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മറ്റി ഭാരവാഹികള്‍ ആണ് ആരോപണത്തിന് പിന്നിലുള്ളത്. രാജ്യന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ് ബീര്‍ എന്ന വെബ് സൈറ്റ് ആണ് ഈ ഡേറ്റാ മോഷണം കണ്ടെത്തിയതെന്നാണ് ആരോപണം.
എന്നാല്‍ പൊതു സമൂഹവും ഗവേഷകരുമായുള്ള സംവാദം ഉറപ്പാക്കുന്നതിനുള്ള ഓപ്പണ്‍ പ്ലാറ്റ് ഫോറം ആണ് പാബ് പീര്‍ എന്ന സ്വകാര്യ വെബ്സൈറ്റ്. അവിടെ ഒരു വ്യക്തി ഈ ഗവേഷണ പ്രബന്ധത്തില്‍ ഡേറ്റ മോഷണം ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത് യാതൊരു തെളിവിന്റെയും പിന്‍ബലം ഇല്ലാതെയാണ്. ഈ ആരോപണം ആണ് തെളിവ് എന്ന പേരില്‍ പത്രത്തില്‍ വാര്‍ത്തയായി അച്ചടിച്ച് വന്നതെന്ന് ബിജു ചൂണ്ടിക്കാട്ടി.
സൈറ്റില്‍ ഒരു പ്രസിദ്ധീകരിക്കുന്ന ആര്‍ട്ടിക്കിളുകളെക്കുറിച്ച് ആര്‍ക്കും അഭിപ്രായം രേഖപ്പെടുത്താമെന്നിരിക്കെ ഫാക്റ്റ് ചെക്കിങ് നടത്താതെയാ ണ് വാര്‍ത്ത നല്‍കിയത്. വിഷയവിദഗ്ധരും യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ് വിജി വിജയന്റെ നിയമനം നടത്തിയത്. എന്നാല്‍ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നതിനാല്‍ കോടതിയുടെ അനുമതിയോടെയാണ് ബിജുവിന്റെ ഭാര്യ അടക്കം 46 ഓളം നിയമനങ്ങള്‍ സര്‍വകലാശാല നടത്തിയത്. ഇതില്‍ നിന്ന് ഒരു നിയമനം മാത്രം അടര്‍ത്തി എടുത്ത് വിവാദം ആക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം ആണ്.
സര്‍വകലാശാല അധ്യാപികയായതിനാല്‍ പരസ്യ പ്രതികരണം നടത്താന്‍ കഴിയാത്തത് ചിലര്‍ മുതലെടുക്കുന്നു എന്ന തിരിച്ചറിഞ്ഞാണ് വ്യക്തി ഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കാതിരുന്നതെന്ന് ബിജു പറഞ്ഞു.
ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് തെളിവുകളുടെ അടിസ്ഥാനാത്തില്‍
പി.കെ.ബിജുവിന്റെ ഭാര്യയ്ക്കു കേരള സര്‍വകലാശാലയില്‍ ലഭിച്ച അസി.പ്രഫസര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് തെളിവുകളുടെ അടിസ്ഥാനാ ത്തിലാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ സമിതി വ്യക്തമാക്കി. നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റാ പകര്‍ത്തിയതാണെന്ന് സമിതി രേഖാമൂലം സമര്‍പ്പിച്ച പരാതി പറയുന്നു.
കേരള സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് അസി.പ്രഫസറായി നിയമനം നല്‍കിയത്. 2020ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണു നിയമനം നല്‍കിയതെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെകൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കി യത്. പ്രബന്ധരചനക്ക് ആധാരമായ ഡേറ്റാ കോപ്പിയടിച്ചതാണെന്നാണ് സേവ് യൂണിവേല്‌സിറ്റി സമിതി ആരോപിക്കുന്നത്. ഇത്തരത്തിലൊരു പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്.
രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡേറ്റയിലെ സാദൃശ്യ വും സാമ്യവും കണ്ടെത്തിയത്. ഡേറ്റാ തട്ടിപ്പ് പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്ന് ഗവര്‍ണരോടും യുജിസി അധ്യക്ഷനോടും വൈസ്ചാന്‍സ ലറോടും സേവ് യൂണിവേഴ്‌സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രബന്ധങ്ങള്‍ കോപ്പിയടിച്ച താണെ ന്ന ആക്ഷേപം പലര്‍ക്കെതിരെയും മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡാറ്റയെ സംബന്ധി ച്ചുള്ള പരാതി രാജ്യത്തുതന്നെ അപൂര്‍വമാണെനന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2013ല്‍ സംവരണ തസ്തികയിലേക്കു നടന്ന നിയമനത്തിന് 18 അപേക്ഷകര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ പി.കെ ബിജുവിന്റെ ഭാര്യക്കു നിയമനം ലഭിച്ചിരുന്നില്ല.












