പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പുതിയ ഭവന വായ്പ നിരക്ക്, പുതിയ ഭവനവായ്പകള്‍ക്കും ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്കും ഭവന മെച്ച പ്പെടു ത്തല്‍ വായ്പകള്‍ക്കും അപേക്ഷിക്കുന്ന വായ്പക്കാര്‍ക്ക് ലഭ്യമാണ്
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഇന്ന് ഭവന വാ യ്പ പലിശ നിരക്കില്‍ 40 ബേസിസ് പോയന്റുകള്‍ (ബി.പി. എസ്.) കുറച്ചതായി പ്രഖ്യാപിച്ചു. കൂടാതെ, പ്രതി വര്‍ഷം 8.40%* മുതല്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ. വായ്പാ പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. രണ്ട് ഓഫറുകളും 2023 മാര്‍ച്ച് 5 മുതല്‍ പ്രാബല്യത്തിലായി. ഇത് 2023 മാര്‍ച്ച് 31 വരെയുള്ള പരിമിത കാലത്തേ ക്ക് സാധുതയുള്ളവയാണ്.
പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജു കളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പുതിയ ഭവനവായ്പ നിരക്ക്, പുതിയ ഭവനവായ്പകള്‍ക്കും ബാലന്‍സ് ട്രാന്‍ സ്ഫറുകള്‍ക്കും ഭവന മെച്ചപ്പെടുത്തല്‍ വായ്പകള്‍ക്കും അപേക്ഷിക്കുന്ന വായ്പക്കാര്‍ക്ക് ലഭ്യമാണ്. നിരക്ക് ഒരു വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കെ ഖുറാന ഇപ്രകാരം പറഞ്ഞു, ‘ബാങ്ക് അതിന്റെ ഭവനവായ്പ പലിശനിരക്കുകള്‍ കുറയ്ക്കുന്നതിലും 8.50% എന്ന പ്രത്യേക പരിമിതകാല ഓഫര്‍ അവതരിപ്പി ക്കുന്നതിലും സന്തോഷമുണ്ട്. പലിശ നിരക്ക് ഗണ്യമായി വര്‍ധിച്ച നിലവിലെ സാഹചര്യത്തില്‍ വീട് വാ ങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ കൂടുതല്‍ ആശ്വാസകരമാകും. എം.എസ്.എം.ഇ. മേഖലയുടെ പലിശ നിരക്കി ലെ കുറവില്‍ താല്‍പര്യമുള്ള സംരംഭകരെ കൂടുതല്‍ പിന്തുണയ്ക്കുകയും അവരുടെ വളര്‍ച്ചാ മോഹങ്ങ ള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യും.’
ബാങ്ക് ഓഫ് ബറോഡ ഭാവനവായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയയും ലളിതമാക്കിയിട്ടുണ്ട്. ബിഒബി വേള്‍ഡ് മൊബൈല്‍ ബാങ്കിംഗ് ആപ്പില്‍ ലോഗിന്‍ ചെയ്‌തോ ബാങ്കിന്റെ വെബ്‌സൈറ് സന്ദര്‍ശിച്ചോ ഉപഭോക്താ ക്കള്‍ക്ക് 30 മിനിറ്റിനുള്ളില്‍* ഒരു ഹോം ലോണിന് ഡിജിറ്റലായി അപേക്ഷിക്കാനും അനുമതി നേടാനും കഴിയും. അപേക്ഷകര്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ശാഖകള്‍ സന്ദര്‍ശിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം.
ബാങ്ക് ഓഫ് ബറോഡ ഭവന വായ്പയുടെ പ്രധാന സവിശേഷതകള്‍
- പരിമിത കാലയളവിലേക്ക് പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പലിശനിരക്ക്
- പൂജ്യം പ്രോസസ്സിംഗ് ചാര്‍ജുകള്‍
- കുറഞ്ഞ ഡോക്യൂമെന്റേഷനോടെ ഭവനവായ്പകള്‍ ഏറ്റെടുക്കല്‍
- 360 മാസം വരെ വഴക്കമുള്ള കാലാവധി
- പ്രീ-പേയ്‌മെന്റ്/ പാര്‍ട്ട് പേയ്‌മെന്റ് നിരക്കുകളൊന്നുമില്ല
- കേവലം 30 മിനിറ്റിനുള്ളില്‍ ഏതാനും ഘട്ടങ്ങളിലൂടെ വേഗത്തിലുള്ള അംഗീകാരത്തോടെ
- ഡിജിറ്റല്‍ ഹോം ലോണുകള്‍ നേടൂ
- പ്രധാന കേന്ദ്രങ്ങളില്‍ ഡോര്‍ സ്റ്റെപ് സേവനം













