വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറി . മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് നേരിട്ട് കൈമാറിഎന്നും റിപ്പോർട്ട്. പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ വ്യക്തിയാണെന്നും കൈരളി ചാനൽ പുറത്തു വിട്ട വാർത്തയിൽ പറയുന്നു . അദ്ദേഹത്തിന്റെ പേര് ഖാലിദ് എന്നാണെന്നും, അദ്ദേഹം വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ആണെന്നും, കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത് എന്നാണ് വാർത്ത. സ്വർണ്ണക്കടത്തു കേസിലെ മൂനാം പ്രതിയാണ് സന്ദീപ് നായർ. ചില രാഷ്ട്രീയ ബന്ധങ്ങളും പ്രതി സന്ദീപിന് ഉള്ളതായി റിപോർട്ടുകൾ വന്നിട്ടുണ്ട്. സ്വർണ്ണ കള്ളക്കടത്തു കേസിന്റെ പുതിയ വഴിത്തിരിവാണ് ഈ വാർത്ത.
