കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍ കിയ നയ നയാണ് നെ ടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെ യാണ് നയനയെ അറസ്റ്റ് ചെയ്തത്
തൃശൂര്‍: ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍ കിയ നയന(30)യാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപി ക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കു റ്റം ഭര്‍ത്താവിനെതിരെ ചുമത്താനു മായി രുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്.
യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഭര്‍ത്താവിനെ തിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിയ്ക്കെ തിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്ന് നെടുപുഴ എസ് ഐ കെസി ബൈജു അറിയിച്ചു. ഞായ റാഴ്ച ഓണ്‍ലൈന്‍ വഴി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.










