തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയില്‍ തുളസി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്
ദിണ്ടിവനം: തമിഴ്നാട്ടില്‍ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ര്‍ ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പ കര്‍ത്തിയത്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തു ടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയില്‍ തുളസി ഭര്‍ത്താ വുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ തമിഴ്‌നാട് സത്യമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാ ലെ തുളസിയെ അറസ്റ്റ് ചെയ്തു.
22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായി ല്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊ ബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴ ക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കു ഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു.
ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ 26കാരനായ വടിവഴകനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഭര്‍ത്താവുമായി തെറ്റിയതിന് പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് യുവതി വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞി നെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോയും യുവതി മൊബൈലില്‍ ചിത്രീകരിച്ച് സൂക്ഷിച്ചി രുന്നു. പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.