വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും വല്യമ്മ ദേവകി പറഞ്ഞു
കണ്ണൂര്‍: പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്ക ള്‍. സുനീഷ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെ ന്ന് വല്യമ്മ ദേവകി പറഞ്ഞു. സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷ യ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും ദേവകി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷ, ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. സുനീ ഷയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണെന്നാണ് ബന്ധുക്ക ളുടെ ആരോപണം. തന്നെ കൂട്ടിക്കൊണ്ടുപോകാണമെന്നവശ്യപ്പെട്ട് സുനീഷ സഹോദരനെ ഫോ ണില്‍ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖയും തെളിവായി പുറത്തു വന്നു.
ഈ മാസം അഞ്ചിന് സുനീഷയുടെ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആറാം തീയതി പൊലീസ് ഇരു വീട്ടുകാരെ യും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കി മടക്കി അ യച്ചു. പിന്നീടാണ് ആത്മഹത്യ. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായി ല്ലെന്നാണ് ബ ന്ധുക്കളുടെ പരാതി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനീഷയുടെത് ആത്മഹത്യയാണെന്നും ബാഹ്യ ഇടപെടലു ക ള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷി ന്റേയും പ്രണയ വിവാഹം.











