രാജിവച്ച മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ കേസെടു ക്കാന്‍ ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്ത രവ് പുറപ്പെടുവിച്ചത്. സിആര്‍പിസി 156/3 വകുപ്പു പ്രകാരം കേസെടുക്കാന്‍ പൊലീ സിന് കോടതി നിര്‍ദേശം നല്‍കി
തിരുവല്ല : രാജിവച്ച മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സി ആര്‍പിസി 156/3 വകുപ്പു പ്രകാരം കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.
ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തുന്ന പരാമ ര്‍ശങ്ങളാണ് സജി ചെറിയാന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതിനെതിരെ പൊലീസ് നടപടി സ്വീ കരിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം മന്ത്രി ഉടനുണ്ടാകില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക, ഫിഷറീസ് വകുപ്പുക ളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നത്. സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ രാജി ക്കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.
ഭരണഘടനയെ അവഹേളിച്ച് പ്രസ്താവന നടത്തിയ സംഭവത്തില്‍ കോടതി ഇടപെടലുണ്ടാകുമെന്ന് അ ഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജിവ ച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ സജി ചെറിയാന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വ യ്ക്കുന്നതെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഭരണഘടനയെ തള്ളിപ്പറ ഞ്ഞിട്ടില്ലെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനിക്കപ്പെട്ടെും ഇതില്‍ വിഷമമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.