ഭരണം അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളഡിമിര്‍ പുടിന്‍. സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിക്കാനും പുടിന്‍ ആഹ്വാനം ചെയ്തു.
മോസ്‌ക്കോ : ഭരണം അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ള ഡിമിര്‍ പുടിന്‍. സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിക്കാനും പുടിന്‍ ആഹ്വാനം ചെയ്തു. സര്‍ക്കാരിനെ പുറത്താക്കാന്‍ അധികാരം പിടിച്ചെടുക്കാനാണ് സൈന്യത്തോട് പുടിന്‍ ആവശ്യ പ്പെട്ടിരിക്കുന്നത്.
നിലവില്‍ യുക്രൈന്‍ ഭരണകൂടം ഭീകരരുടേതാണെന്ന് പുടിന്‍ ആരോപിച്ചു. ഭരണ നേതൃത്വത്തില്‍ നവ നാസികളും ലഹരിക്ക് അടിമകളായവരുമാണെന്നും പുടിന്‍ പറഞ്ഞു. സെലന്‍സ്‌കി ഭരണകൂടത്തെ പുറ ത്താക്കും വരെ ആക്രമണം തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ആയുധം നല്‍കുന്ന സര്‍ക്കാരിനെ പുറത്താക്കണമെന്നും പുടിന്‍ യുക്രൈന്‍ സൈനികരോ ട് ആഹ്വാനം ചെയ്തു. സൈന്യം അധികാരമേറ്റാല്‍ ചര്‍ച്ചകള്‍ സുഗമമാകുമെന്നും പുടിന്‍ വ്യക്തമാക്കി. യു ക്രൈനോട് ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിന്‍ യുക്രൈ ന്‍ സൈന്യത്തോട് അട്ടിമറി നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബലാറൂസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് പുടിന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. വിദേശകാര്യമന്ത്രാലയ ത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കണമെന്നും റഷ്യന്‍ വക്താവ് ദിമ്ത്രി പെസ്‌കോ വ് അറിയിച്ചിരുന്നു. ഉപാധികളോടെ ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുക്രൈന്‍ നിഷ്പ ക്ഷ നിലപാടിലേക്ക് മാറണമെന്നാണ് റഷ്യ മുന്നോട്ടു വച്ച ഉപാധികളിലൊന്ന്.
ഉന്നതതല ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് അറിയിച്ചതായി ചൈനയും വ്യക്തമാക്കി. ചര്‍ച്ചയിലൂടെ പ്രശ്നം പ രിഹരിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. റഷ്യ ചര്‍ച്ച യ്ക്ക് തയാറാകണമെന്ന് യുക്രൈയിന്‍ പ്രസി ഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയാകാമെന്ന വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
പുടിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
അതിനിടെ പുടിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ യൂണി യന്‍. പുടിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി യൂറോപ്യ ന്‍ യൂണിയന്‍ വ്യക്തമാക്കി. യൂറോപ്പിലെ പുടിന്റെ സ്വത്തുക്കള്‍ മ രവിപ്പിക്കാനും യൂണിയന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈന്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാ ണെന്ന് റഷ്യ നേരത്തെയും നിലപാടെടുത്തിരുന്നു. റഷ്യന്‍ വിദേ ശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ഇക്കാര്യം വ്യക്തമാക്കിയ ത്. യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും യുക്രൈനെ പൂര്‍ണമായും അധീനതയിലാ ക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാവ്റോവ് പറഞ്ഞു.











