ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദിയില്‍ കഴിയു ന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക
മക്ക : ഭക്തിയുടെ നിറവില്‍ നാളെ അറഫ സംഗമം. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി മിനാ യില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ തിങ്കളാഴ്ച അറഫ മൈതാനിയില്‍ സമ്മേളിക്കും. ലോക മുസ്ലിംകള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങ് കൂടിയാണ് പ്രസിദ്ധമായ അറഫാ സംഗമം.
അണമുറിയാതെ ഒഴുകിയെത്തുന്ന തീര്‍ഥാടക പ്രവാഹം ഇത്തവണയില്ല. ആഗോള തലത്തില്‍ പ ട ര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളു മാ യ 60,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക. മശാഇര്‍ ട്രെയിനിലൂടെയു ള്ള യാത്രാ സൗകര്യം ഈ വര്‍ഷവും ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കു ന്നതിന്റെ ഭാഗ മായി ഹാജിമാരുടെ യാത്ര അറഫയി ലേക്ക് ബസുകളില്‍ മാത്രമായിരിക്കും. ളുഹ്റ് നമസ്‌കാരത്തി ന് മുന്‍പായി ഹാജിമാര്‍ അറഫ മൈതാനിയിലെത്തിച്ചേരും.
അറഫയിലെ മസ്ജിദ് നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സൗദി ഉന്നത പണ്ഡി ത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുള്ള അല്‍ മനീഅ നേതൃത്വം നല്‍കും. 1.24 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളിയില്‍ മൂന്നര ലക്ഷം ഹാജിമാ ര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണ് മസ്ജിദുന്നമിറയിലുള്ളത്. 340 മീറ്റര്‍ നീളവും 240 മീറ്റര്‍ വീതിയുമുള്ള നമിറ പള്ളിയുടെ മുന്‍ഭാഗം മുസ്ദലിഫയിലും പിറകുഭാഗം അറഫയി ലു മാണ് സ്ഥിതി ചെയ്യുന്നത്.
പ്രവാചകര്‍ മുഹമ്മദ് നബി തങ്ങള്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ടാണ് എല്ലാ വര്‍ഷവും മസ്ജിദുന്നമിറയില്‍ ഖുതുബ നിര്‍വഹിക്കുന്നത്.
മക്കയുടെ കിഴക്കുഭാഗത്ത് 20 കിലോമീറ്റര്‍ അകലെയാണ് പര്‍വതങ്ങളാല്‍ ചുറ്റപെട്ട വിശാലമായ താഴ്വര അറഫ താഴ്‌വാര. ജംറകളുടെ നാടായ മിനായില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയായാണ് അറഫ സ്ഥിതി ചെയ്യുന്നത്.