വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. സംഭവത്തില്‍ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നി ല്‍ മറ്റാരുമില്ലെന്നും പൊലീസ് അറിയിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിഡ് അമെസിന്‍ പള്ളിയില്‍ വച്ച് മാരകമായി കുത്തേറ്റ് മരിച്ചു. ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസിനാണ് കുത്തേറ്റത്. ഇദ്ദേഹ ത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. സംഭവത്തില്‍ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നി ല്‍ മറ്റാരുമില്ലെന്നും പൊലീസ് അറിയി ച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്‌സാ ക്ഷികള്‍ അറിയിച്ചു.
ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളി യില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിര വധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറ സ്റ്റ് ചെയ്തു.
69 വയസ്സുകാരനായ ഡേവിഡ് അമെസ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപി യാണ്. ഡേവിഡ് അമെസ്സിന്റെ കൊലപാതകത്തില്‍ പാര്‍ലമെന്റ് അം ഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. ബേസില്‍ഡണില്‍ നിന്ന് 1983ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. 1997ലാണ് ആദ്യ മായി സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഡേവിഡിന്റെ മരണത്തില്‍ പാര്‍ലമെന്റിലെ മറ്റു അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യ ത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടര്‍മാരുമായി പതിവായി കൂടിക്കാഴ്ച നടത്തി യിരു ന്നു.1983ല്‍ ബാസില്‍ഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1997ല്‍ സൗത്ത് എന്‍ഡ് വെസ്റ്റിലേ ക്ക് തട്ടകം മാറ്റി.




















