ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സര്‍ക്കാരിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാലിന്യ പ്ലാന്റിന്റെ തീപിടു ത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു
ന്യൂഡല്‍ഹി : ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സംസ്ഥാന സര്‍ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സര്‍ക്കാരിന് 500 കോടി രൂപ പി ഴ ചുമത്തുമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിന്റെ തീപിടുത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും പ്ലാന്റിന്റെ തുട ക്കം മുതലുള്ള നടപടികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നട ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞി രുന്നു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ടീം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് എ കെ ഗോയല്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ഡോ. എ സെന്‍തില്‍ വേല്‍ എന്നിവരടങ്ങിയ ദേ ശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ചിന്റെതാണ് വിമര്‍ ശം. മാധ്യമ വാര്‍ത്തകളുടെ അടി സ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ട്രൈബ്യൂണല്‍ നിലപാട് വ്യക്തമാക്കിയത്.