നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍
മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം ചികിത്സയും മരുന്നുമായി ജീവിച്ച പ്രമുഖ വ്യവസായി രാകേഷ് ജുന്‍ജുന്‍ വാല ബിസിനസില്‍ എന്ന പോലെ ജീവിതത്തിലും ഏതുവെല്ലുവിളിയേയും സധൈര്യം നേരിടാന്‍ തയ്യാറെടുത്ത വ്യക്തിയാണെന്ന് തെളിയിക്കുന്ന വീഡിയോ വൈറല്‍.
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആദരാജ്ഞലി അര്‍പ്പിച്ച് പങ്കുവെച്ച വീഡിയോയിലാണ് വയ്യാത്ത അവസ്ഥയിലും ജുന്‍ജുന്‍വാല ഒരു കുടുംബ-സൗഹൃദ കൂട്ടായ്മയില്‍ ബോളിവുഡ് ഗാനത്തിന് വീല്‍ ചെയറിലിരുന്ന് ചുവടനക്കിയത്.
കജ് രാരേ എന്ന ഗാനത്തിനാണ് രാകേഷ് ജുന്‍ജുന്‍വാല വീല്‍ ചെയറിലിരുന്ന് നൃത്തം വെച്ചത്.
राकेश झुनझुनवाला की दोनों किडनियाँ खराब हो गईं थीं।
वे डायलिसिस पर थे।
उनका यह वीडियो मौत को बौना बता रहा है।
बस, जिंदगी जीने की जिद्द होनी चाहिए।#Rakeshjhunjhunwala pic.twitter.com/9tDIn9wr9G— Sanjay Nirupam (@sanjaynirupam) August 14, 2022
രണ്ട് വൃക്കകളും തകരാറിലായ ശേഷം വീല്‍ ചെയറിലിരുന്ന് ഒരു കുടുംബ-സൗഹൃദക്കൂട്ടായ്മയില്‍ ജുന്‍ജുന്‍ വാല ബോളിവുഡ് ഗാനത്തിന് ചുവടുവെയ്ക്കുകയാണ്. ഏത് പ്രതിസന്ധിയിലും അഹ്‌ളാദത്തോടെ ജീവിക്കണമെന്ന് ഈ വീഡിയോ പഠിപ്പിച്ചു തരുന്നു. സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചു.
നേരത്തേ, ആശുപത്രിയിലായിരുന്ന ജുന്‍ജുന്‍വാല ആരോഗ്യനില ഭേദമായതോടെയാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. എന്നാല്‍, ഞായറാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും ബ്രീച് കാന്‍ഡി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അയ്യായിരം രൂപ കടം വാങ്ങി ആരംഭിച്ച ഓഹരി വ്യാപാര സംരംഭങ്ങള്‍ കൊണ്ട് 46,000 കോടി രൂപയുടെ ആസ്തി സമ്പാദിച്ച വ്യക്തിത്വമെന്ന നിലയില്‍ നിരവധി പേരാണ് ജുന്‍ജുന്‍വാലയെ പ്രകീര്‍ത്തിക്കുന്നത്.