വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ യാത്രാ രേഖകള്‍ പരസ്യപ്പെടുത്തുന്നത് പലവിധ തട്ടിപ്പുകള്‍ക്കും വഴിവെക്കും
ദുബായ് : വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ തങ്ങളുടെ ബോര്‍ഡിംഗ് പാസ് പോലുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ തങ്ങളുടെ യാത്രാ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് നിരത്സുഹപ്പെടുത്തണമെന്ന് ദുബായ് പോലീസ് അധികൃകര്‍.
ബോര്‍ഡിംഗ് പാസില്‍ ബാര്‍കോഡുകളും മറ്റു വ്യക്തിഗത വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ബോര്‍ഡിംഗ് പാസിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച വ്യക്തി കവര്‍ച്ചയ്ക്ക് ഇരയായ കാര്യം പോലീസ് വ്യക്തമാക്കി.
സൈബര്‍ ക്രൈം ചെയ്യുന്നവര്‍ ഇത്തരം ബാര്‍കോഡുകള്‍ ഡീകോഡ് ചെയ്ത പല വ്യക്തിഗത വിവരങ്ങളും കൈക്കലാക്കും. പലതട്ടിപ്പിനും ഇത് വഴിവെയ്ക്കും.
തങ്ങള്‍ യാത്ര ചെയ്യുന്ന ക്ലാസുകളും വിമാനക്കമ്പനിയുമെല്ലാം സാമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാമ്പത്തിക നില കാണിക്കാനാകാം. പക്ഷേ, ഇത്തരം ബോര്‍ഡിംഗ് പാസുകളില്‍ നിന്ന് ഒട്ടനവധി വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ കണ്ടെത്തിയേക്കാം.
സുരക്ഷിതമായിരിക്കാന്‍ യാത്രരേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാതിരിക്കുക. വേനല്‍ അവധിക്ക് കുടുംബത്തൊടൊപ്പം പലരും യാത്ര ചെയ്യുന്ന വേളയായതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.