പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ശ്രീനിവാസനെ കൊല്ലാനെത്തിയത് എത്തി യത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ തന്നെ സംഘം തിരിച്ച് പോകുകയു മായിരുന്നു
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃ ശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ശ്രീനിവാസനെ കൊല്ലാനെത്തി യത് എത്തിയത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ തന്നെ സംഘം തിരിച്ച് പോകുക യുമായിരുന്നു.
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍. കടയില്‍ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷി നല്‍കിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊല പാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി വ്യക്തമാക്കി.
ഇന്ന് ഉച്ചക്കാണ് ആര്‍എസ്എസ് നേതാവായ ഇദ്ദേഹം വെട്ടിക്കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്ര താ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇ തിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപ ത്രിയിലേക്ക് കൊണ്ടുപോവാ നാണ് ആദ്യം ശ്രമിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെയുള്ളതിനാല്‍ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസ ന്റെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഷിജോ എബ്രഹാമാണ് ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചത്.