ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം. കല്യാണി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സങ്ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്
കോലാപുര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മാറാഠി സീരിയല്‍ നടിക്ക് ദാരുണാ ന്ത്യം. കല്യാണി കുരാലെ യാദവ് (32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരി ച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ചാണ് അ പകടം ഉണ്ടായത്.
സങ്ലി-കോലാപുര്‍ ദേശീയപാതയില്‍ വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ച രിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. അടുത്തിടെ ഹലോ ണ്ടിയില്‍ കല്യാണിയുടെ ഉടമസ്ഥതയില്‍ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു. റസ്റ്റോറന്റ് അടച്ച ശേഷം വീട്ടിലേ ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.