അറുപതു ദിര്‍ഹത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളില്‍ എത്താം.
ദുബായ് : അറുപതു ദിര്‍ഹം മുടക്കിയാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എത്താം. വേനല്‍ക്കാല ഓഫറുമായി അറ്റ് ദ ടോപ്പാണ് ഈ അവസരം യുഎഇയിലെ താമസക്കാര്‍ക്കായി ഒരുക്കിയത്.
ബുര്‍ജ് ഖലീഫയുടെ 125ാം നിലയിലാണ് അറ്റ് ദ ടോപ് ഉള്ളത്. സെപ്തംബര്‍ 30 ന് മുമ്പ് പൊതു അവധി ദിനങ്ങളില്‍ ഉള്‍പ്പടെ എല്ലാ ദിവസവും ഈ ഓഫര്‍ ഉണ്ടാകും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടടത്തിന്റെ മുകളിലെത്തെ നിലയില്‍ നിന്ന് ആകാശ വീക്ഷണം നടത്താന്‍ ഇതു മൂലം സാധിക്കും. ദിവസവും നൂറുകണക്കിന് പേരാണ് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നത്.