ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്ത യെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറി യിച്ച് സര്‍ക്കാര്‍.
തിരുവനന്തപുരം : ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്ത യെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്‌വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ ക ത്തിലൂടെ അറിയിച്ചു. രാഷ്ട്രീ യ പാര്‍ട്ടികളില്‍ സജീവമായവരെ നിയമിക്കുന്ന പതിവില്ലെന്ന് രാജ്ഭവന് നല്‍കിയ വിയോജന കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് രാജ്ഭവന് കത്ത് നല്‍കിയത്.
ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ആയാണ് ഹരി എസ് കര്‍ത്തയെ നിയമിച്ചിരിക്കു ന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തര വും പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വിയോജിപ്പ് വ്യക്തമാക്കിയത്. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു. ഗവര്‍ണറുടെ താത്പര്യപ്രകാരമാണ് നിയമ നമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്ന യിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ ണര്‍ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മും ബി ജെപിയും ഒത്തുകളിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.
ഹരി എസ് കര്‍ത്ത ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍
ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ഹരി എസ് കര്‍ത്ത കേരള ഗവര്‍ണറുടെ അഡി ഷന ല്‍ പഴ്സനല്‍ അസിസ്റ്റന്റ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സം സ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ന് ഉത്തരവിറക്കി. ജനുവരി 18 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. 40 വര്‍ഷത്തിലധികമായി മാധ്യമ രംഗത്ത് സ ജീവമാണ്. അമൃത ടിവി സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍, റോയിട്ടേര്‍സ്, ഗള്‍ഫ് ന്യൂസ്, ഇക്കണോമിക്സ് ടൈംസ് മാധ്യമങ്ങളുടെ ലേഖകന്‍ എന്നീ നിലകളിലും പ്രവ ര്‍ത്തിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരി ഷത്തിന്റെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.