വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ കള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കു മെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടിക ള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കോ വിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ് ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴി ഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയി ലാണ്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് നാളെ തുടക്കമാകുന്നത്. രോഗവ്യാപനം കൂ ടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വാക്‌സീ ന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പങ്ക് വെക്കു ന്നത്. എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാ ണ് സര്‍വ്വകലാശാലകള്‍ അറിയി ക്കുന്നത്.
ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പ രിഹരിക്കാന്‍ സ്‌നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താ വനയില്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം പൊതുഗതാ ഗതം ലഭ്യ മല്ലാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുക ള്‍ പ്രസിദ്ധീകരിക്കും. ഈ മഹാ മാരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടത്തുണ്ട്.
തെല്ലും ആശങ്കയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താന്‍ ഡിവൈഎഫ്ഐ സാ ഹചര്യം ഒരുക്കും. ഇതിനായി ഡിവൈഎഫ്ഐ വോളണ്ടിയര്‍മാര്‍ രംഗത്തിറങ്ങണമെന്നും സം സ്ഥാ ന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു