സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗ സ്ഥരുടേയും മൃ തദേഹം ഡല്‍ ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. മൃതദേഹ ങ്ങള്‍ ഡല്‍ഹിയിലെത്തു മ്പോള്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവ ത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡല്‍ ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സി ങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്ര ധാനമന്ത്രിക്കൊപ്പമുണ്ടാകും.
രാത്രി 9.15 ന് വിമാനത്താവളത്തിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറല്‍ ബിപിന്‍ റാവത്തിന് അ ന്ത്യാഞ്ജലി അര്‍പ്പിക്കും. സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ്‍ സിങ് റാവത്തിന്റേതടക്കം 13 പേരു ടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ച് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് ആറു മണിയോടെ ഡല്‍ഹിയിലെത്തിക്കും.
ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോ ധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോ വല്‍ എന്നിവര്‍ ഇന്ന് വൈകുന്നേരം പാലം സൈനിക വിമാനത്താവളത്തില്‍ ഭൗതികശരീരങ്ങള്‍ക്ക് ആദ രാഞ്ജലി അര്‍പ്പിക്കും.
അപകടത്തില്‍പ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷമാണ് മൃതദേഹം വിട്ടുനല്‍കും. അ തിന് മുമ്പ് പ്രത്യേക പരിശോധനയും നടത്തും. സുലൂരിലും പരിസ രത്തും വിലാപ യാത്രയെത്തിയപ്പോ ള്‍ പുഷ്പവൃഷ്ടിയോടെ നാട്ടുകാര്‍ സ്വീകരിച്ചു. നൂറുകണക്കിന് പേര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. കോയമ്പ ത്തൂര്‍ സേലം ഹൈവേയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തില്‍പ്പെട്ടുവെങ്കിലും പെട്ടെന്ന് പരിഹരിച്ച് യാത്ര തുടര്‍ ന്നു. ആംബുലന്‍സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് സാര മായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.