കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമ വാക്യം, ദലിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. പത്മജ വേണുഗോപാ ലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന.
ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടികയില്‍ മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. നിലവിലെ കെപിസിസി ഭാരവാഹികളെയും പരിഗണിച്ചിട്ടില്ല. എ ന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന. ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പുനഃ സംഘടനയുമായി ബന്ധ പ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് കെപിസിസി ഭാരവാഹികളുടെ 51 അംഗ അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി മാര്‍, എക്സിക്യൂ ട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.
ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദലിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ യു രാജീവന്‍, എംപി വിന്‍സെന്റ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയാണ് അവസാനഘട്ടത്തില്‍ തര്‍ക്കം നിലനിന്നത്. ഇവര്‍ക്ക് വേ ണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിലപാട് സ്വീകരി ച്ചു. ഇതേത്തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി യത്.
കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയെയും കെപിസിസി ഭാരവാഹി പട്ടികയിലേക്ക് പരിഗ ണിച്ചില്ല. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മു ന്‍ പ്രസിഡന്റ് രമണി പി നായര്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫാത്തിമ റോസ്ന, വി പി സജീന്ദ്രന്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. വൈസ് പ്രസിഡന്റ് പദവിയില്‍ വനിതകള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ താനോ ഉമ്മന്‍ ചാണ്ടിയോ ഒരുവിധ സമ്മര്‍ദ്ദവും ചെ ലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പു കള്‍ സമ്മര്‍ദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടന്‍ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.