സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാ ക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും
ഇടുക്കി : സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാക്കി.ജയാ മധുവി നെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ ക മ്മിറ്റി അംഗമായി ബിജിമോള്‍ തുടരും.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോള്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.ശാന്തന്‍പാറയില്‍ നി ന്നുള്ള പ്രിന്‍സ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍.
ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്നും ബിജിമോളെ ഒഴിവാ ക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പുരുഷമേധാവിത്വമാണ് എന്നാരോപിച്ച് ബിജിമോള്‍ സാമൂഹിക മാധ്യ മങ്ങളിലൂടെ രംഗത്തെത്തി. ജില്ലാ നേതൃത്വത്തിന് എതിരായ പരാമര്‍ശത്തില്‍ ബിജിമോളോട് ഇടുക്കി ജി ല്ലാ കൗണ്‍സില്‍ വിശദീകരണം ചോദിച്ചിരുന്നു.










