തിരുവനന്തപുരം : ബിഎസ്എൻഎൽ കേരള സർക്കിൾ ഉപയോക്താക്കൾക്കായി യുഎഇയിലെ എത്തിസലാത് നെറ്റ്‌വർക്കിൽ രാജ്യാന്തര റോമിങ് സേവനം ആരംഭിച്ചു. ബിഎസ്എൻഎൽ കേരള സർക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്കു സിം മാറാതെ തന്നെ യുഎഇയിൽ രാജ്യാന്തര റോമിങ് സേവനങ്ങൾ ലഭിക്കും. സെക്യൂരിറ്റി ഡിപ്പോസിറ്റുള്ള പോസ്റ്റ്പെയ്ഡ് സിമ്മുകാർക്ക് യുഎഇയിൽ ആ സിം കാർഡ് തുടരാം. ടോപ്അപ് ബാലൻസുള്ള പ്രീപെയ്ഡുകാർക്ക് 167 രൂപയുടെ(3 മാസം) അല്ലെങ്കിൽ 57 രൂപയുടെ(ഒരു മാസം) ഇന്റർനാഷനൽ റോമിങ് റീചാർജ് ചെയ്ത് സിം ഉപയോഗിക്കാം.
