അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്് അന്തിമോപചാരം അര്‍പ്പി ക്കാന്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി എത്തി. കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയാണ് എംഎ യൂസഫലി അന്തിമോപചാരം അര്‍പ്പിച്ചത്
കണ്ണൂര്‍ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി എത്തി. കണ്ണൂരിലെ കോടിയേരിയുടെ വീട്ടി ലെത്തിയാണ് എംഎ യൂസഫലി അന്തിമോപചാരം അര്‍പ്പിച്ചത്. ആത്മ സുഹൃത്തായിരുന്നു കോ ടിയേരിയെന്ന് യൂസഫലി അനുസ്മരിച്ചു. പതി നഞ്ച് കൊല്ലം മുമ്പ് കോടിയേരി ദുബായില്‍ വന്നത് ഓര്‍മിച്ച യൂസഫലി, കൊച്ചിയിലെ ലുലു മാളിലേക്കുള്ള തന്റെ ആദ്യചുവടുവെപ്പിന് പ്രചോദനമായ ത് കോടിയേരിയായിരുന്നുവെന്ന കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചു.
പതിനഞ്ച് കൊല്ലം മുമ്പ് അദ്ദേഹം ദുബായില്‍ വന്നിരുന്നു. ഞങ്ങളുടെ ഷോപ്പിങ് മാള്‍, ഹൈപ്പര്‍ മാ ര്‍ക്കറ്റ് കാണാനും അദ്ദേഹമെത്തിയിരുന്നു. എല്ലാം കണ്ട ശേഷം നമ്മു ടെ കേരളത്തിലിങ്ങനൊന്ന് വേണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ കൊച്ചിയിലെ ലുലുമോള്‍ ഉണ്ടാ ക്കാനാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും എംഎ യൂസഫലി പറഞ്ഞു.