ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച രാവി ലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വ സതിയിലും മൃതദേഹം പൊതുദര്‍ ശനത്തിനു വയ്ക്കും. സംസ്‌കാരം 3.15ന് തൈക്കാട് ശാ ന്തികവാടത്തില്‍
തിരുവനന്തപുരം : ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച രാവി ലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വസതിയിലും മൃത ദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തില്‍.
സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കമുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഒരാഴ്ച എന്ന കൃതി ക്കാ ണ് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്. നായാട്ട്, ഒളിച്ചോട്ടം, സ്‌നേഹത്തിന്റെ മണം, മന്ദാകി നി, അമ്മുകേട്ട ആനക്കഥകള്‍, പിറന്നാള്‍ സമ്മാനം, പഞ്ചതന്ത്രം കഥകള്‍ എന്നിവ വിമല മേനോന്റെ വിവ ര്‍ത്തന കൃതികളാണ്.
ജവഹര്‍ ബാലഭവന്റെയും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള വെങ്ങാനൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ യും പ്രിന്‍സിപ്പലായിരുന്നു. 21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു.











