സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എംഎല്‍എ കെ.കെ രമയുടെ പ്രതികരണം
തിരുവനന്തപുരം : സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എംഎല്‍എ കെ.കെ രമയുടെ പ്രതികരണം. ടി.പി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്ത കെ കെ രമയുടെ നടപടിയില്‍ സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് കെ.കെ രമ പറഞ്ഞു. സ്പീക്കറുടെ കസേ ര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ ഇല്ലെന്നാണ് അറി വ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ തന്റെ പുറകെ തന്നെ യാണ് ഇവരെന്നും കെ.കെ രമ പറഞ്ഞു.
ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധി ക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ കൂട്ടി ച്ചേര്‍ത്തു.