ദോഹ: പുതുവർഷപ്പിറവിയുടെ ഭാഗമായി ഖത്തറിലെ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ (ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. തുടർന്ന് വാരാന്ത്യ അവധിയും കഴിഞ്ഞ് ജനുവരി അഞ്ച് ഞായറാഴ്ചയാവും ബാങ്കുകളുടെ പ്രവൃത്തി ദിനം.2008ലെ ഔദ്യോഗിക അവധി ദിനം സംബന്ധിച്ച മന്ത്രിസഭ തീരുമാനപ്രകാരമാണ് വർഷാവസാന കണക്കെടുപ്പുകളുടെ ഭാഗമായി പുതുവർഷത്തിൽ ബാങ്കുകൾക്ക് ഖത്തർ സെൻട്രൽ ബാങ്ക് അവധി പ്രഖ്യാപിക്കുന്നത്. അതേസമയം, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ പൊതു സ്ഥാപനങ്ങൾക്ക് പുതുവർഷ അവധി ഇല്ല.











