മനാമ : ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ ഇക്കാര്യം സ്ഥീകരിച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 46 കിലോ അനുവദിക്കുകയില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.
പുതിയ ഫെയർ ബ്രാൻഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാർട്ട് ഫ്ലെക്സ് ടിക്കറ്റുകൾക്ക് അനുവദിക്കുന്ന ലഗേജ്, പുതിയ തീരുമാനപ്രകാരം ഇങ്ങനെയാണ്. ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജുകളുടെ തൂക്കം അനുവദിച്ചിട്ടുള്ളത് .ഇതിൽ ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം,ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം.