യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടു ത്തുന്നത് കര്‍ശനമായി വിലക്കി യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനി ര്‍ദേ ശങ്ങള്‍ പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉല്‍പന്നങ്ങള്‍, വസ്തുക്കള്‍, പരിധി യില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധി ച്ചതുമായുള്ള വസ്തുക്കള്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗള്‍ഫ് ഏകീകൃത കസ്റ്റംസ് നയങ്ങളും ഇതിന്റെ ഭാഗമാണ്.
നിയമലംഘകര്‍ക്കു തടവും ഫൈനും ലഭിക്കും. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്ക ള്‍ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കസ്റ്റംസ് അതോറിറ്റി ബോധവത്കരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.