മനാമ: ബഹ്റൈനിൽ ശക്തമായ വേനൽ ചൂട് തുടരുകയാണ്. അടുത്ത ആഴ്ച മുഴുവൻ രാജ്യത്ത് താപനില കൂടുതൽ ഉയരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 8 മുതൽ 12 വരെ, ദിവസേന താപനില ക്രമേണ ഉയരാൻ സാധ്യതയുണ്ട്.
- പകൽ താപനില: 41 ഡിഗ്രി സെൽഷ്യസ് മുതൽ ആരംഭിച്ച് ആഴ്ചയുടെ മധ്യഭാഗത്ത് 44 ഡിഗ്രി വരെ എത്തും
- രാത്രി താപനില: 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിൽ സ്ഥിരത കാണിക്കും
മന്ത്രാലയം പൊതുജനങ്ങൾക്ക് ചൂട്- മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും, അമിതമായ വെയിലിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഉപദേശിക്കുന്നു.
അതേസമയം, യുഎഇയിലെ പല ഭാഗങ്ങളിലും ബലിപെരുന്നാൾ അവധി ദിനങ്ങളിൽ പെയ്ത മഴ, കടുത്ത ചൂടിനിടയിൽ ഒരു താൽക്കാലിക ആശ്വാസമായി.